philohathib

            വിദ്യാഭ്യാസം ഒരു ഉല്പന്നം അല്ലെങ്കിൽ ഒരു പ്രവർത്തനം

      വിദ്യാഭ്യാസത്തെ വ്യത്യസ്തമായ വീക്ഷണ tImWneqsS നോക്കിക്കാണുന്നത് സമുഹത്തിൽ പണ്ട് മുതലേ നിലനില്ക്കുന്ന ഒരു പ്രക്രിയയാണ്. ഇത്തരത്തിലുള്ള രണ്ടു വീക്ഷണ കോണുകളാണ്  വിദ്യാഭ്യാസത്തെ ഒരു ഉല്പന്നമെന്ന രീതിയിലും അല്ലെങ്കിൽ ഒരു പ്രവർതനമെന്ന രീതിയിലും നോക്കിക്കാണുന്ന വീക്ഷണ കോണുകൾ. വിദ്യാഭ്യാസത്തെ ഒരു ഉല്പന്നമെന്ന രീതിയിൽ കാണുമ്പോൾ പൊതുവായിട്ടുള്ള ബോധനമാണ് ക്ലാസ് റുമിൽ നടക്കുന്നതെന്ന് കാണാം. ഉല്പന്നമെന്ന രീതിയിൽ കാണുമ്പോൾ എല്ലാ കുട്ടികൾക്കും ഒരേ അച്ചിൽ വാർത്തതു തന്നെ പട്ടിപ്പിച്ചാൽ മതിയല്ലോ. എന്നാൽ വിദ്യാഭ്യാസത്തെ ഒരു പ്രവർത്തനമായി കാണുമ്പോൾ എന്ത് പഠിച്ചു എന്നതിനപ്പുറത്ത് എങ്ങനെ പഠിച്ചു എന്നതിന് കുടുതൽ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് തന്നെ ഓരോ വ്യക്തിക്കനുസരിച്ചുള്ള ബോധനമാണ് ക്ലാസിൽ നടക്കുന്നത് .അത് പോലെ വിദ്യാഭ്യാസത്തെ ഒരു പ്രോഡക്റ്റ് അഥവാ ഉല്പന്നം എന്നാ രീതിയിൽ സമീപിക്കുമ്പോൾ ക്വാളിറ്റി അഥവാ നിലവാരത്തിന് പ്രാധാന്യം കുറയുന്നതായും കാണാം.മറിച്ച് അതൊരു പ്രവർത്തനമായി കാണുമ്പോൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾക്ക് കുടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ക്വാളിറ്റി അഥവാ നിലവാരം ഉയരുന്നതായും കണ്ടു വരുന്നു. വിദ്യാഭ്യാസത്തെ ഉത്പന്നമായി കാണുമ്പോൾ അത് വിരസവും ഉറക്കം വരുത്തുന്നതുമായി മാറുമ്പോൾ അതൊരു പ്രവർത്തനമെന്ന രീതിയിൽ മുന്നോട്ടു പോകുമ്പോൾ കുടുതൽ ആസ്വാദ്യവും താല്പര്യ ജനകവുമായി മാറുന്നു എന്നതും വസ്തുത തന്നെ. വിദ്യാഭ്യാസം ഒരു ഉത്പന്നമായി കാണുമ്പോൾ പൊതുവായിട്ടുള്ള വിലയിരുത്തലുകളും പരീക്ഷകളും നടത്തുക വഴി വ്യത്യസ്ത കഴിവുകളുള്ള കുട്ടികളുടെ കഴിവുകള ശരിയായ രീതിയിൽ വിലയിരുത്താൻ കഴിയാതെ വരുന്നു എന്നതും യാഥാർത്ഥ്യം തന്നെ. പ്രവർത്തനത്തിനു കുടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വ്യക്തിപരവും കുടുതൽ അവംബിതവുമായ വിലയിരുത്തൽ നടത്താൻ സാധിക്കുന്നു. കുടാതെ വിദ്യാഭ്യാസത്തെ ഉത്പന്നമായി കാണുമ്പോൾ കുട്ടിക്ക് ഭാവിയിൽ സ്വന്തമായോന്നും പഠിക്കാൻ സാധിക്കാതെ വരുന്നതായും കാണാം. പ്രവർത്തനത്തിനു കുടുതൽ പ്രാധാന്യം കൊടുക്കുക വഴി സ്വയം പഠനത്തിനുള്ള വാതായനങ്ങൾ തുറന്നു കൊടുക്കപ്പെടുകയാണ് ചെയ്യുന്നത്.

പൊതുവായ ബോധനവും വ്യക്ത്യധിഷ്ടിത ബോധനവും 

വിദ്യാഭ്യാസത്തെ ഒരു ഉത്പന്നമായി കാണുമ്പോൾ പൊതുവായിട്ടുള്ള ബോധനമാണ് നടക്കുന്നത്.ഇത് ആധുനിക മനശ്ശാസ്ത്രത്തിനു എതിരാണെന്ന്  കാണാം. ആധുനിക മനശ്ശാസ്ത്ര തത്വങ്ങൾ പ്രകാരം ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും ഒരോരുത്തർക്കും വ്യത്യസ്തമായ രീതിയിലാണ്‌ കാര്യങ്ങൾ പടിപ്പിക്കെണ്ടാതെന്നും  പറയുന്നു. അത് കൊണ്ട് തന്നെ വിദ്യാഭ്യാസത്തെ പ്രവര്ത്തനോമുഖമായി കാണുമ്പോൾ മാത്രമാണ് വ്യക്ത്യാധിഷ്ടിതമായി വിദ്യ പകർന്നു നല്കാൻ സാധിക്കുന്നത്. ഓരോ വ്യക്തിക്കും പ്രത്യേക ശ്രദ്ധ നൽകുമ്പോൾ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സാധുകരിക്കാൻ നമുക്ക് കഴിയുന്നത്‌.

നിലവാരവും നിലവാരത്തകർച്ചയും 

  വിദ്യാഭ്യാസത്തെ ഉത്പന്നമായി കാണുമ്പോൾ റിസൽറ്റിനു മാത്രം പ്രാധാന്യം വരികയും എങ്ങനെയെങ്കിലും ജയിച്ചാൽ മതിയെന്ന സമീപനം വരികയും ചെയ്യുന്നു. ഇത് നിലവാരമില്ലാത്ത വിദ്യാഭ്യാസത്തിനു വഴിയൊരുക്കുന്നു എന്നതിൽ സംശയമില്ല. അത് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് പോലും അവരവരുടെ മാതൃഭാഷയിൽ പോലും നന്നായി ആശയ വിനിമയം നടത്താൻ കഴിയുന്നില്ല എന്നാ ദയനീയ ദൃശ്യം നാം കാണേണ്ടി വരുന്നത്. പഠിക്കുന്നത് ദൈനംദിന ജീവിതത്തിൽ പകർത്താൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തു കാര്യം? മറിച്ചു എല്ലാം പ്രവർത്തിച്ചു പഠിക്കുമ്പോൾ പഠനത്തിന്റെ നിലവാരം ഉയർച്ചയിൽ നിന്നും ഉയര്ച്ചയിലേക്ക് പോകുന്നതായി കാണാം. പ്രയോഗിഗമായി പഠിക്കുന്നത് കൊണ്ട് തന്നെ ജീവിത സാഹചര്യങ്ങളിൽ അവ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല. മാർക്ക് കുറച്ചു കുറവാണെങ്കിലും ഇത്തരം ആളുകൾ ആശയ വിനിമയത്തിലും പ്രശ്ന പരിഹാരത്തിലും മികച്ചു നില്ക്കുന്നതായി കാണപ്പെടുന്നു. 

ആസ്വാദ്യവും വിരസതയും

  വിദ്യാഭ്യാസത്തെ ഉത്പന്നമായി കാണുമ്പോൾ അത് അധ്യാപക കേന്ദ്രീക്രതവും പുസ്തകഅത്തിലോതുങ്ങുകയും ചെയ്യുന്നു. ഏകപക്ഷീയമായ ആശയ വിനിമയം ക്ലാസ് റും ജീവനില്ലാത്തതായി മാറാൻ കാരണമായിത്തീരുന്നു. പൌളോ ഫ്രിയർ പറഞ്ഞത് പോലെ അത് നിശ്ശബ്ദതയുടെ സംസ്കാരം സൃഷ്ടിക്കപ്പെടാൻ കാരണമായിത്തീരുന്നു. നിരന്തരം മണിക്കുറുകൾ അധ്യാപകരുടെ ഏകപക്ഷീയമായ സംസാരം കേൾക്കാൻ വിധിക്കപ്പെടുന്ന വിദ്യാർഥിയുടെ മനസ്സില് അവനേറ്റവും ഇഷ്ടപ്പെടുന്ന വിഷയം പോലും വിരസവും ഓക്കാനം വരുത്തുന്നതുമായി തീരുന്നു എന്നതായിരിക്കും അനന്തര ഫലം. എന്നാൽ വ്യത്യസ്തവും വേറിട്ടതുമായ പ്രവർത്തങ്ങളിൽ ഏർപ്പെടാൻ അവസരം കൊടുക്കുക വഴി വിദ്യാർഥികളിൽ അനിതര സാധാരണമായ ഉർജവും ആവേശവും നിറക്കാൻ നമുക്ക് സാധിക്കുന്നു. എപ്പോഴും കളിച്ചും ചിരിച്ചും ചലിച്ചും കൊണ്ടിരിക്കാൻ ആഗ്രഹിക്കുന്നവരാണ് കുട്ടികൾ. അവരുടെ തല്പര്യത്തിനനുസരിച്ചു പഠിപ്പിക്കുക എന്നത് ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട കാര്യമാണെന്ന് ആധുനിക സൈക്കോളജി പ്രസ്താവിക്കുന്നു. എന്ന് മാത്രമല്ല ഇത് വഴി അധ്യാപകനും കുട്ടികളും തമ്മിൽ അഭേദ്യമായ ഒരു ബന്ധം സൃഷ്ടിക്കാനും സാധിക്കുകയും ചെയ്യുന്നു. 

ആധികാരികമായ വിലയിരുത്തൽ അഥവാ അസ്സെസ്സ്മെന്റ്

  വിദ്യാഭ്യാസ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് അസ്സെസ്സ്മെന്റ് അഥവാ വിലയിരുത്തൽ. ഇത് ആധികാരികമായി നടക്കണമെങ്കിൽ ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉത്പന്നത്തിന് മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ കുട്ടിയുടെ ബൌദ്ധിക കഴിവുകൾ മാത്രമാണ് പരീക്ഷിക്കപ്പെടുന്നത്.എന്നാൽ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു വ്യവസ്ഥിതിയിൽ കുട്ടിയുടെ സരവോന്മുഖമായ വികാസങ്ങളും പരീക്ഷിച്ച് അറിയാനുള്ള സാഹചര്യം ഒരുക്കുന്നു. ആദ്യത്തേതിൽ വര്ഷത്തിന്റെ ഏതെങ്കിലും സമയത്ത് മാത്രം വിലയിരുത്തൽ നടത്തുന്നത് കൊണ്ട് തന്നെ അതിന്റെ ആധികാരികത സംശയത്തിന്റെ നിഴലിലാകുമ്പോൾ വർഷം മുഴുവൻ വിലയിരുത്തൽ നടക്കുന്നത് കൊണ്ട് തന്നെ രണ്ടാമത്തേതിൽ ആധികാരികതയുടെ കാര്യത്തിൽ സംശയങ്ങൽക്കിടയില്ല.

സ്വയം പഠനത്തിനും വികാസത്തിനും ഉള്ള  സാധ്യതകൾ

അധ്യാപകന്റെ വായിൽ നിന്നും കേൾക്കുന്നതും പുസ്തകത്തിൽ കാണുന്നതും മാത്രം പഠിക്കുമ്പോൾ ഒരു കുട്ടിയെ എന്നും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് തള്ളിവിടുകയാണ് നാം ചെയ്യുന്നതെന്നറിയുക. യുനെസ്കോയുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ നാല് തുണ്‌കളായ സ്വയം പഠിക്കാൻ വേണ്ടി പഠിക്കുക, പറ്റിച്ചതനുസരിച്ചു പ്രവർത്തിക്കാൻ പഠിക്കുക, ഉത്തരവടിത്തങ്ങൾ ഏറ്റെടുക്കാൻ പഠിക്കുക മറ്റുള്ളവരുടെ കൂടെ ഒന്നിച്ചു ജീവിക്കാൻ പഠിക്കുക എന്നിവയൊക്കെ നേടിയെടുക്കണമെങ്കിൽ പ്രവര്ത്തനോന്മുഖമായ വിദ്യാഭ്യാസ സംവിധാനം കുടിയേ തീരു.