philohathib

            വിദ്യാഭ്യാസത്തിന്റെ  ആധുനിക പാരമ്പര്യ ലക്ഷ്യങ്ങൾ

വിദ്യഭ്യാസ ലക്ഷ്യങ്ങളെ അധുനികമെന്നും പാരമ്പര്യമെന്നും രണ്ടായി തരം തിരിക്കുന്നതായി കാണാം. എന്നാൽ ഇതിൽ പല ലക്ഷ്യങ്ങളും എല്ലാക്കാലത്തും ലോകത്തിന്റെ എല്ലായിടങ്ങളിലും വിദ്യാഭ്യാസ ലക്ഷ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്നതായി മനസ്സിലാക്കാം. എന്നാൽ ചില ലക്ഷ്യങ്ങൾ ആധുനിക കാലത്ത് കുടുതൽ പ്രാധാന്യമുള്ളതും മറ്റു ചിലത് പാരമ്പര്യ കാലത്ത് കുടുതൽ പ്രാധാന്യമുള്ളതായിരുന്നു എന്നും പറയപ്പെടുന്നു. ഈ ഒരു അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പാരമ്പര്യമെന്നും അധുനികമെന്നും തരം തിരിക്കപ്പെട്ടിരിക്കുന്നു. അതിലേക്കൊന്നു കണ്ണോടിക്കാം.

പാരമ്പര്യ വിദ്യാഭ്യാസത്തിൽ വിജ്ഞാന സമ്പാദന ലക്ഷ്യത്തിനാണ്   കുടുതൽ പ്രാധാന്യം കൊടുത്തിരിന്നുതെങ്കിൽ ഇന്ന്  തോഴിൽ സമ്പാദന ലക്ഷ്യത്തിനാണ്  കുടുതൽ പ്രാധാന്യം. പണ്ട് കാലത്ത് വിജ്ഞാനം എന്നത് പരിശുദ്ധമായി കണക്കാക്കിയിരുന്നത് കൊണ്ട് തന്നെ അറിവുള്ളവൻ സമുഹത്തിൽ ആദരിക്കപ്പെടുകയും അവനു വലിയ സ്ഥാന മാനങ്ങൾ നല്കപ്പെടുകയും ചെയ്തിരുന്നു. അന്ന് പണ്ടിതനാവുക എന്നതായിരുന്നു വിധ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്‌ഷ്യം.എന്നാൽ ആധുനിക സമുഹത്തിൽ എങ്ങനെയും ഒരു ജോലി നേടി സ്വന്തം നില സുരക്ഷിതമാക്കുക എന്നതു മാത്രമാണ് ഓരോരുത്തരുടെയും ഏക ലക്‌ഷ്യം. ഇക്കാരണത്താൽ ആളുകൾ സ്വാർത്വരായി മാറുകയും സഹജീവികളോട് കാരുന്യമില്ലത്തവരായി മാറുകയും ചെയ്തിരിക്കുന്നു.

പണ്ടൊക്കെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനമായ ഒരു ലക്ഷ്യമ്മയിരുന്നു സ്വഭാവ സംസ്കരണം എന്നത്. എന്നാൽ ഇന്ന് സ്വഭാവത്തെക്കാൾ കുടുതൽ പ്രാധാന്യം കൊടുക്കുന്നത് ബാഹ്യമായ വ്യക്തിത്വ വികസനത്തിനാണ് എന്നത് പകൽ വെളിച്ചം പോലെ സുവ്യക്തം. ആളുകളെ നോക്കി വെളുക്കെ ചിരിക്കുകയും ഉള്ളിലില്ലാത്ത സ്നേഹവും സഹതാപവുമൊക്കെ താല്കാലിക ലാഭത്തിനു വേണ്ടി പുറത്തു കാണിക്കാൻ വേണ്ടി വ്യക്തികളെ പരിശീലിപ്പിക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സുകൾ കുഗ്രാമത്തിൽ പോലും സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. എന്നാൽ സ്വാമി വിവേകാനന്ദനും അരബിന്ദോയുമൊക്കെ പ്രചരിപ്പിച്ചിരുന്നത് കാര്യ ലാഭമില്ലെങ്കിലും ആരും കാണുന്നില്ലെങ്കിലും ഉന്നതമായ സ്വഭാവം കാത്തു സുക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വഭാവ സംസ്കരണം ആയിരിക്കണം വിധ്യാഭ്യാസത്തിന്റെ ഏറ്റവും കാതലായ ലക്ഷ്യമെന്നാണ്.                          

                                               തുടരും ........................